Share this Article
സംസ്ഥാനത്ത് കേന്ദ്രത്തിന്റെ 'ഭാരത്' അരി വില്‍പ്പന തുടങ്ങി; രാഷ്ട്രീയ മുതലെടുപ്പ്, കേരളത്തില്‍ അരിവില കൂട്ടാന്‍ കേന്ദ്രം ബോധപൂര്‍വം ശ്രമിക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍
വെബ് ടീം
posted on 07-02-2024
1 min read
/central-governments-bharat-rice-sale-started-in-thrissur

തൃശൂര്‍: കേന്ദ്രസര്‍ക്കാരിന്റെ'ഭാരത്' അരിവില്‍പ്പന സംസ്ഥാനത്ത് ആരംഭിച്ചു. തൃശൂരില്‍ 29 രുപ നിരക്കില്‍ ഇന്ന് 150 പാക്കറ്റ് പൊന്നി അരി വില്‍പ്പന നടത്തി. നാഫെഡ്, നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍, കേന്ദ്രീയ ഭണ്ഡാര്‍ തുടങ്ങിയവര്‍ക്കാണ് വിതരണച്ചുമതല. മറ്റ് ജില്ലകളിലും അടുത്തദിവസം മുതല്‍ വാഹനങ്ങളില്‍ വിതരണം തുടങ്ങും

അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയല്‍ നേരത്തെ അറിയിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ചില്ലറവിപണി വില്‍പ്പനയ്ക്കായി അഞ്ചുലക്ഷം ടണ്‍ അരിയാണ് കേന്ദ്രം അനുവദിച്ചത്.

തൃശൂരില്‍ 10 വാഹനങ്ങള്‍ 'ഭാരത'് അരി വിതരണത്തിനായി സജ്ജമായിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നേരിട്ടുള്ള ഔട്ട്‌ലെറ്റ് ആരംഭിക്കാനുള്ള ചര്‍ച്ചകള്‍ എന്‍സിസിഎഫ് നേതൃത്വത്തില്‍ ആരംഭിച്ചു. അടുത്തയാഴ്ചയോടെ കൂടുതല്‍ ലോറികളിലും വാനുകളിലും കേരളം മുഴുവന്‍ ഭാരത് അരി വിതരണത്തിന് തയ്യാറാകും. ഇതിലൂടെ നേരിട്ട് ഭാരത് അരി ജനങ്ങളിലേക്ക് എത്തിക്കാനാണ് എന്‍സിസിഎഫ് പദ്ധതിയിടുന്നത്.

അതേസമയം, കേരളത്തില്‍ അരിവില കൂട്ടാന്‍ കേന്ദ്രം ബോധപൂര്‍വം ശ്രമിക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ പറഞ്ഞു. വിലക്കയറ്റമുണ്ടാക്കി ജനങ്ങളെ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിക്കാനാണ് ശ്രമം. ഭാരത് അരി കൊണ്ടുവരാനാണ് നീക്കം. അരിവില പിടിച്ചുനിര്‍ത്താന്‍ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories