ഒഡിഷ: പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നാക്ക വിഭാഗത്തില്‍ ജനിച്ചയാളല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി ജനിച്ച സമുദായത്തെ ബിജെപി പിന്നീട് ഒബിസി ആയി പ്രഖ്യാപിക്കുകയായിരുന്നെന്ന് രാഹുല്‍ പറഞ്ഞു.
ഗുജറാത്തിലെ തേലി സമുദായത്തിലാണ് മോദി ജനിച്ചത്. അതു പൊതു വിഭാഗത്തില്‍പ്പെട്ട സമുദായമായിരുന്നു. 2000ല്‍ ബിജെപിയാണ് ആ സമുദായത്തെ ഒബിസി പട്ടികയില്‍ പെടുത്തിയത്. പ്രധാനമന്ത്രി പിന്നാക്കക്കാരനാണെന്നത് നുണയാണ്. മോദി ഇതു പറഞ്ഞ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി ഒബിസിക്കാര്‍ക്കു ഹസ്തദാനം ചെയ്യാത്തയാളാണെന്നു രാഹുല്‍ ആരോപിച്ചു. അദ്ദേഹം കോടീശ്വരന്മാരെ ആലിംഗനം ചെയ്യുന്നയാളാണ്.- രാഹുല്‍ പറഞ്ഞു.