കൊല്‍ക്കത്ത: നടിയും തൃണമൂല്‍ കോണ്‍ഗ്രസ് ലോക്‌സഭാംഗവുമായ മിമി ചക്രബര്‍ത്തി എംപി സ്ഥാനത്തുനിന്നു രാജി പ്രഖ്യാപിച്ചു. പ്രാദേശിക പാര്‍ട്ടി നേതൃത്വവുമായുള്ള ഭിന്നതയെത്തുടര്‍ന്നാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ ജാദവ്പുരില്‍നിന്നാണ് മിമി ചക്രബര്‍ത്തി ലോക്‌സഭയില്‍ എത്തിയത്.
ഉറ്റവരെ നഷ്ടമായപ്പോള്‍ ഞാന്‍ നിങ്ങളിലേക്ക് വന്നു; ഭാവിയിലും ഒപ്പമുണ്ടാകണം; റായ്ബറേലിക്ക് നന്ദി; വൈകാരിക കുറിപ്പുമായി സോണിയ
മിമി ചക്രബര്‍ത്തി തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയെ കണ്ട് രാജിക്കത്ത് കൈമാറിയെന്നാണ് സൂചന. രാജിക്കത്ത് ലോക്‌സഭാ സ്പീക്കര്‍ക്കു കൈമാറിയിട്ടില്ല.