മുംബൈ: ഇന്ത്യൻ ടെലിവിഷന്‍ ഡോട്ട്കോം ഏര്‍പ്പെടുത്തിയ ഗെയിം ചേഞ്ചേഴ്‌സ് ഇന്‍ ദി ബ്രോഡ്ബാന്‍ഡ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ അവാര്‍ഡ് കേരളവിഷന്‍ സ്വന്തമാക്കി.വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കു പോലും ചിന്തിക്കാനാവാത്ത നേട്ടങ്ങളാണ് കെസിസിഎല്ലിന്റേതെന്ന് ഇന്ത്യൻ ടെലിവിഷന്‍ ഡോട്ട് കോം ചെയര്‍മാന്‍ അനില്‍ വന്‍വാരി പറഞ്ഞു.രാജ്യത്തെ ചെറുകിട കേബിള്‍ ടി വി, ബ്രോഡ്ബാന്‍ഡ് സംരംഭകര്‍ക്ക് വലിയ പ്രചോദനവും പ്രതീക്ഷയുമാണ് കേരളവിഷനെന്ന് സംഘാടകര്‍ കൂട്ടിചേര്‍ത്തു.
മുംബൈയില്‍ നടന്ന ചടങ്ങില്‍ കെസിസിഎല്‍ ചെയര്‍മാന്‍ കെ ഗോവിന്ദന്‍, എം ഡി സുരേഷ്‌കുമാര്‍, സിഎഫ്ഒ അനില്‍ മംഗലത്ത്,സിഒഒ പദ്മകുമാര്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.രാജ്യത്തെ എല്ലാ പ്രമുഖ ഐ.എസ്.പികളും എം.എസ്.ഒകളും മുംബൈ സഹാറാ സ്റ്റാര്‍ ഹോട്ടലില്‍ നടന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുത്തു.