Share this Article
സാരിയുടുത്ത് യുവതിയുടെ ജിംനാസ്റ്റിക് പ്രകടനം, കൗതുകമായി വീഡിയോ
വെബ് ടീം
posted on 21-02-2024
1 min read
woman-gymnastic-performance-in-saree-video

സാരിയുടുത്ത നാരിയെ കാണാൻ ചേലാണ് എന്നൊക്കെ പറയാറുണ്ടെങ്കിലും ഒട്ടും ഈസിയല്ലാത്ത വേഷം എന്നാണ് സാധാരണയായി സാരി അറിയപ്പെടുന്നത്. വിദേശികളൊക്കെ വളരെ അത്ഭുതത്തോടെയാണ്  ഇന്ത്യൻ സ്ത്രീകൾ സാരിയുടുത്ത് അനായാസമായി നടക്കുന്നതും വിവിധ ജോലികൾ ചെയ്യുന്നതുമെല്ലാം വീക്ഷിക്കാറ്. എന്നാൽ, ഇപ്പോൾ വൈറലായി മാറുന്നത് ഒരു യുവതിയുടെ സാരിയുടുത്തുള്ള ജിംനാസ്റ്റിക് പ്രകടനങ്ങളാണ്. 

പിങ്ക് സാരിയും ഓറഞ്ചു ബ്ലൗസും ധരിച്ച ഒരു യുവതിയേയാണ് വീഡിയോയിൽ കാണുന്നത്. അവളുടെ ജിംനാസ്റ്റിക് പ്രകടനങ്ങൾ ആരേയും അമ്പരപ്പിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പലർക്കും സാരിയുടുത്ത് നടക്കുക എന്നത് തന്നെ വളരെ പ്രയാസകരമാണ്. ആ സമയത്താണ് യുവതിയുടെ ഈ ആരേയും അമ്പരപ്പിക്കുന്ന പ്രകടനം എന്നോർക്കണം. 

വീഡിയോ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത് Kairavii Rajput എന്ന യൂസറാണ്. 'അവൾ ഒരു വെള്ള സാരിയുടുത്താണ് ജിംനാസ്റ്റിക്സ് ചെയ്തിരുന്നെങ്കിൽ പേടിയാകുമായിരുന്നു' എന്നാണ് വീഡിയോയുടെ കാപ്ഷനിൽ എഴുതിയിരിക്കുന്നത്. 534.9K വ്യൂ വീഡിയോയ്ക്ക് ലഭിച്ചു കഴിഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'വെള്ള സാരിയിൽ ആരെങ്കിലും ഇത് ചെയ്യുന്നത് കണ്ടാൽ ഒരു രണ്ട് മൂന്നു പേരെങ്കിലും ഹൃദയാഘാതം വന്ന് മരിച്ചേനെ' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. 

യുവതിയുടെ പ്രകടനം ഇവിടെ ക്ലിക്ക് ചെയ്തു കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories