Share this Article
വർക്കലയിൽ അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ച നിലയിൽ
വെബ് ടീം
posted on 28-02-2024
1 min read
mother-and-child-died hit by train-in-varkala

തിരുവനന്തപുരം വർക്കലയിൽ ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്തേക്ക് പോകുന്ന റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ മെമു ട്രെയിൻ തട്ടിയതെന്നാണ് പൊലീസ് നിഗമനം.

മൃതദേഹങ്ങൾ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് സംഭവം. മാതാവിന് 25 വയസും കുഞ്ഞിന് 5 വയസുമാണ് പ്രായമെന്ന് പൊലീസ് അറിയിച്ചു. അംഗൻ വാടിയിലെ പുസ്തകത്തിൽ മിഥുൻ എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്. അപകടത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. അന്വേഷണം നടക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories