തിരുവനന്തപുരം: വര്‍ക്കലയില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകര്‍ന്ന് അപകടം. 15 പേര്‍ കടലില്‍ വീണു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കടലിൽ വീണവരിൽ രണ്ട കുട്ടികളും ഉണ്ടെന്നാണ് റിപ്പോർട്ട്.രണ്ട് പേരുടെ നില ഗുരുതരം. പ്രദേശത്ത് തെരച്ചില്‍ പുരോഗമിക്കുന്നു. വൈകിട്ട് അഞ്ച് മണിയോടുകൂടിയായിരുന്നു സംഭവം. കടല്‍ വളരെ പ്രക്ഷുബ്ധമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഈ സമയത്താണ് അപകടം ഉണ്ടായിരിക്കുന്നത്. ലൈഫ് ഗാര്‍ഡുമാരും പ്രദേശത്തുണ്ടായിരുന്നവരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.