തിരുവനന്തപുരം കിള്ളിപ്പാലത്ത് 12 വയസുകാരനെ കാണാതായി. തേരകം സ്വദേശി ഗൗതം എന്ന കുട്ടിയെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേയാണ് കുട്ടിയെ കാണാതായതെന്നാണ് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. കാണാതാകുമ്പോൾ നീല ഫുൾ കൈ ഷര്‍ട്ടും നീലയും ബ്രൗൺ നിറത്തിലുമുള്ള ട്രാക് പാന്റ്സുമാണ് കുട്ടി ധരിച്ചിരുന്നത്. സംഭവത്തിൽ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പൊലീസും നാട്ടുകാരും പലയിടത്തായി തിരച്ചിൽ നടത്തുന്നുണ്ട്.