വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തിയ സമരവുമായി ബന്ധപ്പെട്ട കേസുകൾ സർക്കാർ പിൻവലിച്ചു. 199 കേസുകളിൽ ഗുരുതര സ്വഭാവമില്ലാത്ത 157 കേസുകളാണു പിൻവലിച്ചതെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഈ കേസുകൾ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച വിവിധ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ കേസുകൾ പിൻവലിക്കാൻ തീരുമാനം എടുത്തത്.