തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി മോഹന്‍ലാല്‍. ക്ഷേത്രദര്‍ശനത്തിനെത്തിയ താരത്തെ കാണാന്‍ ആരാധകര്‍ ഒഴുകിയെത്തി.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാന്‍ ആണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. അമേരിക്കയിലെ മൂന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയായി ഈ മാസം ആദ്യമാണ് മോഹന്‍ലാല്‍ കേരളത്തില്‍ തിരിച്ചെത്തിയത്. ഇക്കാര്യം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ താരം അറിയിച്ചിരുന്നു.
മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം 2019 ല്‍ പുറത്തിറങ്ങിയ 'ലൂസിഫറിന്റെ' രണ്ടാം ഭാഗമാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മോഹന്‍ലാല്‍ കാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നതും കൈയില്‍ തോക്കുമായി ഹെലികോപ്റ്ററിന് അഭിമുഖമായി നില്‍ക്കുന്നതും ചിത്രത്തിന്റെ പോസ്റ്ററില്‍ കാണാം.മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ എംപുരാന്‍ പുറത്തിറങ്ങുംമെന്നാണ് റിപ്പോര്‍ട്ട്. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.