കൊല്ലം: ആർഎസ്എസ് നേതാവ് എ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതി പിടിയിൽ. മലപ്പുറം സ്വദേശിയായ ഷെഫീഖിനെയാണ് കൊല്ലത്ത് എൻഐഎ അറസ്റ്റ് ചെയ്തത്. ഇയാള്‍ പോപ്പുലർ ഫ്രണ്ട് അംഗമാണെന്ന് എൻഐഎ അറിയിച്ചു. ഇതോടെ ശ്രീനിവാസൻ വധക്കേസിൽ ഉൾപ്പെട്ട 71 പേരെ തിരിച്ചറിഞ്ഞതായും എൻഐഎ വ്യക്തമാക്കി. 2022 ഏപ്രിൽ 16ന് ശ്രീനിവാസൻ കൊല്ലപ്പെട്ടതിന് പിന്നാലെ ഷെഫീഖ് ഒളിവിൽ പോയിരുന്നു.
കേസിൽ ആദ്യ കുറ്റപത്രം 2023 മാർച്ചിലും രണ്ടാം കുറ്റപത്രം നവംബറിലും എൻഐഎ സമർപ്പിച്ചിരുന്നു. കേസിൽ ഉൾപ്പെട്ട അബ്ദുൽ നാസർ എന്ന പ്രതി 2023 ജനുവരി രണ്ടിന് മരിച്ചു. ഒളിവിലായിരുന്ന പ്രതി സഹീർ കെവിയെ 2023 ഒക്ടോബറിലും ജാഫർ തടിയന്റവിടയെ 2024 ഫെബ്രുവരിയിലും എൻഐഎ അറസ്റ്റ് ചെയ്തു.