പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇടപെടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. പ്രശ്‌നം ഇരു രാജ്യങ്ങളും ചേര്‍ന്ന് പരിഹരിക്കും. ഇരു രാജ്യങ്ങളുമായി നല്ല ബന്ധമാണ് തനിക്കുള്ളത്. എന്നാല്‍ പഹല്‍ഗാമില്‍ നടന്നത് മോശം ആക്രമണമാണ്. കാശ്മീരുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വര്‍ഷങ്ങളായി പോരാട്ടമുണ്ടെന്നും ട്രംപ് പറഞ്ഞു.