Share this Article
ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; 9 ജവാൻമാർക്ക് വീരമൃത്യു
വെബ് ടീം
posted on 06-01-2025
1 min read
mavoist

റായ്പുര്‍: ഛത്തീസ്ഗഢിലെ ബിജാപുരില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒമ്പത് ജവാൻമാർക്ക് വീരമൃത്യു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരേയാണ് മാവോവാദികളുടെ ആക്രമണമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം മാവോവാദികള്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്തതായാണ് റിപ്പോര്‍ട്ട്. ഐ.ഇ.ഡി. സ്‌ഫോടനമാണ് നടന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഛത്തീസ്ഗഢ് പോലീസിന്റെ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡിലെ (ഡി.ആര്‍.ജി) ഇരുപതോളം അംഗങ്ങളാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. മാവോവാദികള്‍ക്കെതിരായ ഓപ്പറേഷന്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഘത്തിന് നേരേ ആക്രമണമുണ്ടായതെന്നും വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ബിജാപുരിലെ ബെദ്രേ-കുത്രു റോഡിലായിരുന്നു സംഭവം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories