Share this Article
Union Budget
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം; കണ്ണൂരിൽ ആനയെ കണ്ട് ഭയന്നോടിയ രണ്ടുപേർക്ക് വീണ് പരിക്ക്
വെബ് ടീം
posted on 08-01-2025
1 min read
ELEPHANT

വയനാട്ടിൽ കാട്ടാന ക്രമണത്തിൽ വീണ്ടും മരണം. പുൽപ്പള്ളി കൊല്ലിവയൽ കോളനിയിലെത്തിയ കർണാടകം കുട്ട സ്വദേശി വിഷ്ണുവാണ്(22) മരിച്ചത്. കണ്ണൂരിൽ ആനയെ കണ്ട് ഭയന്നോടിയ രണ്ടുപേർക്ക് വീണ് പരിക്ക്.പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്തുവെച്ചാണ് ആനയുടെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകര്‍ ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.

വിഷ്ണു റിസര്‍വ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് കര്‍ണാടകയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.

അതേ സമയം കണ്ണൂരിൽ  ആനയെക്കണ്ട് ഭയന്നോടിയ രണ്ടുപേർക്ക് വീണ് പരിക്ക്. കണ്ണൂർ ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ മേഘ (20), രഞ്ജിനി(17) എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടുപേരെയും പേരാവൂർ താലൂക്ക് ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഓടൻതോട് പാലത്തിനു സമീപത്ത് വെച്ചാണ് സംഭവം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories