Share this Article
വീട്ടിലേക്കു നടക്കവേ കാൽവഴുതി വീണ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിക്കു മേൽ സ്‌കൂള്‍ ബസ് കയറി; ദാരുണാന്ത്യം
വെബ് ടീം
10 hours 38 Minutes Ago
1 min read
BUS ACCIDENT

തിരുവനന്തപുരം: നാലാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍ ബസ് കയറി മരിച്ചു. മടവൂര്‍ ഗവ. എല്‍പി സ്‌കൂളിലെ രണ്ടാം  ക്ലാസ് വിദ്യാര്‍ഥിനി കൃഷ്‌ണേന്ദുവാണു മരിച്ചത്. കുട്ടിയെ ഇറക്കിയ ബസ് മുന്നോട്ട് എടുത്തപ്പോഴാണ് അപകടമെന്നാണു റിപ്പോര്‍ട്ട്.

വീടിന് തൊട്ടടുത്തായിരുന്നു അപകടം.  മുന്നോട്ടു നടന്ന കുട്ടി കാല്‍ വഴുതി ബസിനു മുന്നിലേക്കു വീഴുകയായിരുന്നു. ബസിന്റെ പിന്‍ചക്രം കുട്ടിയുടെ ശരീരത്തില്‍ കയറിയിറങ്ങി.ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.‌


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories