Share this Article
റേഷൻ വ്യാപാരികൾ സമരം പിൻവലിച്ചു; നാളെ മുതൽ എല്ലാ റേഷൻ കടകളും തുറന്നു പ്രവർത്തിക്കും
വെബ് ടീം
posted on 27-01-2025
1 min read
ration strike

തിരുവനന്തപുരം: വേതന വർധനവ് ആവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ നടത്തി വന്ന സമരം അവസാനിപ്പിച്ചു. ഉച്ചയ്ക്ക് ഭക്ഷ്യമന്ത്രി ജി.ആർ. അനിലുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. ഉച്ചയ്ക്ക് 2 മണിക്ക് ഓൺലൈനായാണ് ചർച്ച നടന്നത്. ഡിസംബർ മാസത്തെ ശമ്പളം ചൊവ്വാഴ്ച നൽകാൻ ധാരണയായി. വേതന പരിഷ്കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. മന്ത്രി വൈകീട്ട് മാധ്യമങ്ങളെ കാണും.

വെള്ളിയാഴ്ച നടത്തിയ ചർച്ചയിൽ സർക്കാർ വേതന വർധനവ് അനുവദിക്കാതെ വന്നതോടെ തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടാനായിരുന്നു റേഷൻ വ്യാപാരികളുടെ തീരുമാനം. തുടർന്ന് രാവിലെ മുൻ റേഷൻ കടകൾ തുറന്നിരുന്നില്ല. ഇതോടെ അടിയന്തര ചർച്ചയ്ക്ക് മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories