വടകര: വായ്പ തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ട് എത്തിയ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ മർദിച്ച യുവാവിനെതിരെ കേസ്. ഓർക്കാട്ടേരി കുന്നുമ്മൽ മീത്തൽ വിജേഷിനെതിരെയാണു കേെസടുത്തത്. ഇന്നലെ വൈകിട്ടായിരുന്നു മർദനം.സ്കൂട്ടർ വാങ്ങാൻ വിജേഷ് ധനകാര്യ സ്ഥാപനത്തിൽനിന്നു വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ പണം തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ടാണു യുവതി എത്തിയത്. ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും യുവതി വിജേഷിന്റെ സ്കൂട്ടറിന്റെ താക്കോൽ എടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ വിജേഷ് യുവതിയെ മുടിയിൽ പിടിച്ച് പറമ്പിലേക്കിട്ട് മർദിക്കുകയായിരുന്നു.