Share this Article
Union Budget
സെക്രട്ടറിയേറ്റിൽ ഫാൻ പൊട്ടിത്തെറിച്ചു; ജീവനക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
വെബ് ടീം
posted on 20-02-2025
1 min read
FAN EXPLODED

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ പെഡസ്റ്റൽ ഫാൻ പൊട്ടിത്തെറിച്ചു. സെക്രട്ടറിയേറ്റിലെ നികുതി വകുപ്പിലെ ഫാനാണ് പൊട്ടിത്തെറിച്ചത്. ഫാനിന്റെ ഫെെബർ ലീഫ് ചിതറിതെറിച്ചു. കമ്പ്യൂട്ടറിൽ ഇടിച്ചതിനാൽ ആരുടെയും ശരീരത്തിൽ വീണില്ല.

നേരത്തെ ഇതേ കെട്ടിടത്തിന്റെ മറുഭാഗത്താണ് പാമ്പിനെ കണ്ടത്. കെട്ടിടത്തിൽ നേരത്തെ കോൺക്രീറ്റ് പാളി അടർന്ന് വീണത് പ്രതിഷേധനത്തിന് ഇടയാക്കിയിരുന്നു. ഇടക്ക് സെക്രട്ടറിയേറ്റിലെ ടോയ്‌ലറ്റിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്കേറ്റിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories