സ്വവര്‍ഗ വിവാഹത്തിലെ കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ വിമര്‍ശനവുമായി സുപ്രീംകോടതി. സ്വവര്‍ഗ വിവാഹം എന്നത് നഗര കേന്ദ്രീകൃത വരേണ്യ വര്‍ഗത്തിന്റെ സങ്കല്‍പ്പമാണെന്ന് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതിനെയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് വിമര്‍ശിച്ചത്.
സ്വവര്‍ഗ വിവാഹം നഗര പ്രഭുത്വത്തിന്റെ സങ്കല്‍പമെന്ന് കാണിക്കുന്ന ഒരു വിവരവും സര്‍ക്കാരിന്റെ കൈയില്‍ ഇല്ലെന്ന് കോടതി പറഞ്ഞു.
വ്യക്തിക്ക് നിയന്ത്രിക്കാനാകാത്ത സ്വഭാവത്തിന്റെ പേരില്‍ ഭരണകൂടത്തിന് വിവേചനം കാട്ടാനാകില്ലെന്നും സഹജമായ സ്വഭാവത്തെ എങ്ങനെ ആ രീതിയില്‍ വാഖ്യാനിക്കാനാകുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. അതേസമയം സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത സംബന്ധിച്ച ഹര്‍ജിയില്‍ സംസ്ഥാനങ്ങളുടെ നിലപാട് കേന്ദ്രം തേടിയിരുന്നു. പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാനാണ് നിര്‍ദേശം.