കോഴിക്കോട്: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവേ വയോധിക വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് കുമ്മങ്കോട്ടെ നുച്ചിക്കാട്ട് ചപ്പില (കല്യാണി – 70) ആണ് മരിച്ചത്. ഇന്നലെ രാത്രി എറണാകുളം പെരുമ്പാവൂരിൽ വച്ചായിരുന്നു അപകടം.
ഇടിച്ച വാഹനം ഏതെന്നു വ്യക്തമല്ല. പെരുമ്പാവൂരിലെ ഒരു ഹോട്ടലിൽ വച്ച് ഭക്ഷണം കഴിച്ച് തിരിച്ചു വരുന്നതിനിടെയായിരുന്നു അപകടം. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.