Share this Article
അയച്ച ലിങ്കിൽ ക്ലിക്ക് ചെയ്തു; നഷ്ടമായത് രണ്ടേ മുക്കാൽ ലക്ഷം; ഒറ്റ മണിക്കൂറിൽ തിരിച്ചു പിടിച്ച് പൊലീസ്
വെബ് ടീം
posted on 06-01-2024
1 min read
ACCOUNT INFORMATION REQUESTED CLICKED ON THE LINK SET

തിരുവനന്തപുരം: സൈബർ തട്ടിപ്പിലൂടെ നഷ്ടമായ രണ്ടേ മുക്കാൽ ലക്ഷം രൂപ ഒറ്റ മണിക്കൂറിൽ തിരിച്ചു പിടിച്ച് പൊലീസിന്റെ മിന്നൽ സ്ട്രൈക്ക്. എസ്ബിഐയിൽ നിന്നു കെവൈസി അപ്ഡേഷൻ നൽകുവാൻ എന്ന വ്യാജേന അയച്ച ഫിഷിങ് ലിങ്കിൽ ക്ലിക്ക് ചെയ്ത മലപ്പുറം തിരൂർ സ്വദേശിയുടെ അക്കൗണ്ടിൽ നിന്ന് 2,71,000 ലക്ഷം രൂപയാണ് നഷ്ടമായത്. 

ഉടൻ തന്നെ ഹെൽപ് ലൈൻ നമ്പറായ 1930ൽ വിളിച്ചു അക്കൗണ്ട് ഉടമ പരാതി നൽകിയതിനു പിന്നാലെയാണ് പൊലീസിന്റെ അതിവേ​ഗ ഇടപെടലും പണം തിരിച്ചു പിടിച്ച നടപടികളും. ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം. 11 മണിയോടെ പൊലീസ് പണം തിരികെ പിടിച്ചു. തട്ടിപ്പ് നടത്തിയവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. 

നിരന്തരമായ ബോധവത്കരണത്തിനു ശേഷവും ഓൺലൈൻ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കൂടുകയാണ്. 

SMS ആയോ ഇ-മെയിലിലൂടെയോ  വാട്ട്സ് ആപ്, മെസഞ്ചർ,  ഇൻസ്റ്റാഗ്രാം  തുടങ്ങിയവ വഴിയോ ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങൾക്ക് ഒരു കാരണവശാലും മറുപടി നൽകാനോ അതിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ പാടില്ല. ഇത്തരം സന്ദേശങ്ങളിൽ ഏതെങ്കിലും ഫിഷിങ് സൈറ്റിലേയ്ക്ക് നയിക്കുന്ന ലിങ്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ടാവും. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതു വഴി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ തട്ടിപ്പുകാർ കൈക്കലാക്കുന്നു. 

പണമോ ബാങ്ക് വിവരങ്ങളോ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് ഒരിക്കലും പ്രതികരിക്കരുത്. ബാങ്കുകൾ ഒരിക്കലും നിങ്ങളുടെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെടില്ല.

തട്ടിപ്പിനിരയായാൽ രണ്ട് മണിക്കൂറിനകം തന്നെ വിവരം 1930 ൽ അറിയിക്കുക. www cybercrime gov in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories