Share this Article
ഡൽഹിയിൽ രണ്ട് മലയാളി യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു
വെബ് ടീം
posted on 12-01-2024
1 min read
two-malayali-youths-died-in-a-car-accident-in-delhi

ന്യൂഡൽഹി: രണ്ട് മലയാളി യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു. കൊല്ലം സ്വദേശി പവൻ (22), അശ്വിൻ(24) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഹരിനഗറിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. . വർഷങ്ങളായി ന്യൂഡൽഹിയിൽ  സ്ഥിര താമസമാക്കിയവരാണ് ഇവരുടെ കുടുംബം. 

ഇരുവരും പഠനത്തിന് ശേഷം ബാങ്കിംഗ് സ്ഥാപനത്തിൽ ട്രെയിനികളായി ജോലി ചെയ്യുകയായിരുന്നു. സുഹൃത്തുക്കളായ ഇരുവരും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ബുധനാഴ്ച്ച രാത്രി ഹരിനഗറിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സിയിലായിരുന്നു. മരിച്ച പവന്റെ മൃതദേഹം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോകും. അശ്വിന്റെ മൃതദേഹം ഡൽഹിയിൽ  തന്നെ സംസ്കരിക്കുമെന്ന് കുടുംബാം​ഗങ്ങൾ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories