തിരുവനന്തപുരം: അധിക സുരക്ഷ വേണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.തീരുമാനമെടുത്തത് കേന്ദ്രമാണ്. പൊലീസിനെ വഴിതെറ്റിക്കുന്നത് മുഖ്യമന്ത്രിയാണ്. പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞില്ല. 22 പ്രതിഷേധക്കാരെ തടയാൻ നൂറോളം പൊലീസുകാർക്ക് പറ്റിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കാറിൽ ഇടിക്കാതെ എന്നെ ഇടിക്കൂവെന്നും അദ്ദേഹം പറഞ്ഞു മുഖ്യമന്ത്രിക്കെതിരെ വൻ വിമര്‍ശനമാണ് മസ്കറ്റ് ഹോട്ടലിനു മുന്നിൽ മാധ്യമങ്ങളോടു പ്രതികരിക്കവെ അദ്ദേഹം നടത്തിയത്.