തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതി ജയ്സൺ മുകളേൽ കീഴടങ്ങി. കോടതി നിർദേശ പ്രകാരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് പ്രതി കീഴടങ്ങിയത്. ജയ്സന്റെ അറസ്റ്റ് രേഖപ്പെടുത്തി ഉടൻ ജാമ്യത്തിൽ വിടും. യൂത്ത് കോൺഗ്രസ് കാസർകോട് തൃക്കരിപ്പൂർ ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റ് ആണ് ജയ്സൺ. ജയ്സനെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് സംഘം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിലും സംഘവുമാണ് പ്രതിയെ ചോദ്യം ചെയ്യുക.