Share this Article
Union Budget
ബെംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോടേക്ക് നീട്ടി
വെബ് ടീം
posted on 30-01-2024
1 min read
relief-for-passengers-in-malabar-bengaluru-kannur-express-extended-to-kozhikode

കോഴിക്കോട്: ബെംഗളൂരു -കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി. രാത്രി 9.35 ന് ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചതിരിഞ്ഞ് 12.40ന് കോഴിക്കോട് എത്തും. 10.55നാണ് ട്രെയിന്‍ കണ്ണൂരില്‍ എത്തുന്നത്. കോഴിക്കോടു നിന്ന് ഉച്ചതിരിഞ്ഞ് 3.30ന് ആരംഭിച്ച് രാവിലെ 6.35ന് ബെംഗളൂരുവില്‍ എത്തും. എം കെ രാഘവന്‍ എം പിയാണ് ഇക്കാര്യം അറിയിച്ചത്.

ബെംഗളൂരുവിലെ യാത്രക്കാര്‍ അനുഭവിക്കുന്ന വലിയ പ്രയാസം പരിഗണിച്ചാണു നടപടി. രണ്ടു വര്‍ഷം മുമ്പ് ഹുബ്ലിയില്‍ പോയി സൗത്ത് വെസ്റ്റ് ജനറല്‍ മാനേജരെ കണ്ടിരുന്നു. അവരുടെ ആവശ്യം പരിഗണിച്ച് ചെന്നൈയിലെ ജനറല്‍ മാനേജരുമായി ചര്‍ച്ച നടത്തി. സതേണ്‍ റെയില്‍വേയും പിന്തുണ നല്‍കി

മംഗലാപുരം ഗോവ വന്ദേഭാരത് ട്രെയില്‍ കോഴിക്കോട്ടേക്കു നീട്ടുന്നതിനും ശ്രമം ആരംഭിച്ചു. കൂടുതല്‍ മെമു സര്‍വീസ് കോഴിക്കോട്ടേക്കു കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. 12 മെമു സര്‍വീസ് അനുവദിച്ചതില്‍ പതിനൊന്നും തിരുവനന്തപുരം ഡിവിഷനിലേയ്ക്കാണ് പോയത്. ഒരെണ്ണമാണ് കോഴിക്കോടിനു ലഭിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories