Share this Article
image
BJP ഭരിക്കുന്നിടത്ത് ലാളന, മറ്റിടങ്ങളിൽ പീഡനം; ഈ സവിശേഷ സമരം അര്‍ഹതപ്പെട്ടത് നേടിയെടുക്കാന്‍: മുഖ്യമന്ത്രി
വെബ് ടീം
posted on 07-02-2024
1 min read
/pinarayi-vijayan-about-ldf-protest-against-central-government.

ന്യൂഡല്‍ഹി: നാളെ ഡല്‍ഹിയില്‍ സവിശേഷമായ സമരമാണ് കേരളം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ മന്ത്രി സഭാഅംഗങ്ങളും എംഎല്‍എമാരും പാര്‍ലമെന്റംഗങ്ങളും ഈ പ്രഷോഭത്തിൽ പങ്കെടുക്കും. കേരളത്തിന്റെ അതിജീവനത്തിനും മുന്നോട്ടുപോക്കിനും അനിവാര്യമായ മാര്‍ഗം എന്ന നിലയിലാണ് ചരിത്രത്തില്‍ അധികം കീഴ് വഴക്കങ്ങളില്ലാത്ത ഈ പ്രക്ഷോഭത്തിന്റെ മാര്‍ഗം തെരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിന്റെ മാത്രമല്ല, പൊതുവില്‍ സംസ്ഥാനങ്ങളുടെ ഭരണഘടനാ തത്വമായ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പ്രക്ഷോഭമാണിത്. ഒരാളെയും തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയല്ല ഈ സമരം. തോറ്റുപിന്‍മാറുന്നതിന് പകരം അര്‍ഹതപ്പെട്ടത് നേടിയെടുക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. രാജ്യമാകെ ഈ സമരത്തിന് പിന്തുണയുമായി കേരളത്തോടൊപ്പം നിലക്കൊള്ളുകയാണ്. എല്ലാവരുടെ പിന്തുണയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനെ കക്ഷിരാഷ്ട്രീയ നിറം നല്‍കി കാണാന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ മാത്രമല്ല, പൊതുവില്‍ സംസ്ഥാനങ്ങളുടെ ഭരണഘടനാ തത്വമായ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പ്രക്ഷോഭമാണിത്.

ഹകരണ ഫെഡറലിസം നമ്മുടെ പ്രഖ്യാപിത ആദര്‍ശമാണ്. ഈ ആശയത്തിന്റെ അന്തസത്ത അടുത്ത കാലത്തെ ചില കേന്ദ്രനടപടികളിലൂടെ ചോര്‍ന്ന് പോയിരിക്കുകയാണ്. രാജ്യത്തെ പതിനേഴ് സംസ്ഥാനങ്ങളിലാണ് ബിജെപി നേരിട്ടോ ബിജെപിയുടെ പങ്കാളിത്തോടെയുള്ള ഭരണമുള്ളത്. ഈ സംസ്ഥാനങ്ങളോടുള്ള എന്‍ഡിഎ ഇതര ഭരണമുള്ള സംസ്ഥാനങ്ങളോട് കേന്ദ്രം സ്വീകരിക്കുന്നത്. 17 ഇടങ്ങളില്‍ ലാളനയും മറ്റുള്ള ഇടങ്ങളില്‍ പീഡനവും എന്നുള്ളതാണ് സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമരത്തിന് പിന്തുണ അഭ്യര്‍ഥിച്ച് മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിട്ടുണ്ട്. കേരളം ധന ഉത്തരവാദിത്വ നിയമം പാസാക്കിയ സംസ്ഥാനമാണ്. 2019-20, 2020-21 വര്‍ഷങ്ങളില്‍ ധനകമ്മി ഈ നിയമത്തില്‍ നിഷ്‌കര്‍ഷിച്ച പരിധിക്കുള്ളില്‍ കേരളം നിലനിര്‍ത്തിയിട്ടുണ്ട്. കോവിഡിന്റെ കാലത്ത് ധനകമ്മിയുടെ പരിധി രാജ്യമാകെ ആഭ്യന്തരവരുമാനത്തിന്റെ മൂന്ന് ശതമാനത്തില്‍ അഞ്ച് ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്, നിയമപ്രകാരം തന്നെ സംസ്ഥാനത്തിന് ഉള്ള അധികാരം നിലനില്‍ക്കെയാണ് പുതിയ നിബന്ധനകള്‍ അടിച്ചേല്‍പ്പിച്ചത്.

ഏതുവിധേനയും കേരളത്തെ ബുദ്ധിമുട്ടിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. ഇല്ലാത്ത അധികാരങ്ങൾ അവർ പ്രയോഗിക്കുകയാണ്. സംസ്ഥാനങ്ങളുടെ കടമെടുപ്പു പരിധി വെട്ടിക്കുറച്ചു. ഇത് ഭരണഘടനാ വിരുദ്ധമാണ്. പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശുപാർശകൾ കേന്ദ്രം അട്ടിമറിച്ചു. കേന്ദ്ര നയങ്ങൾ ജനവിരുദ്ധമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. അത് സാമ്പത്തിക ഫെഡറലിസത്തിന് എതിരാണ്.

സംസ്ഥാന പദ്ധതികൾ കേന്ദ്രത്തിന്റേത് എന്ന പേരിൽ ബ്രാൻഡ് ചെയ്യാനാണ് ശ്രമം. ലൈഫ് മിഷൻ പദ്ധതിയിൽ ഈ കടന്നുകയറ്റം നടക്കുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലൈഫ് പദ്ധതിക്കായി കേരളം 17,104 കോടി രൂപയാണ് ചെലവഴിച്ചത്. കേന്ദ്രം നൽകിയത് 12 ശതമാനം തുക മാത്രമാണ്. ലൈഫ് മിഷനിലൂടെ നിർമിച്ച വീടുകൾ ബ്രാൻഡ് ചെയ്യാൻ തയാറല്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. വീട് ഔദാര്യമല്ല, അവകാശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories