Share this Article
ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം; അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി
വെബ് ടീം
posted on 10-02-2024
1 min read
regulation-of-train-services-five-trains-were-cancelled

പാലക്കാട്: തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ വിവിധ സെക്ഷനുകളില്‍ എന്‍ജിനീയറിങ് ജോലികള്‍ നടക്കുന്നതിനാല്‍ ചില ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റംവരുത്തിയതായി റെയില്‍വെ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകള്‍

ഫെബ്രുവരി 10, 17, 24 തീയതികളില്‍ ഷൊര്‍ണൂര്‍ ജങ്ഷനില്‍നിന്ന് പുറപ്പെടുന്ന ഷൊര്‍ണൂര്‍ ജങ്ഷന്‍ -തൃശൂര്‍ എക്‌സ്പ്രസ് (06461) സ്‌പെഷല്‍ ട്രെയിന്‍ റദ്ദാക്കി.

06455 നമ്പര്‍ ഷൊര്‍ണൂര്‍ -കോഴിക്കോട് എക്‌സ്പ്രസ് ഫെബ്രുവരി 10, 17, 24 തീയതികളിലും 06454 കോഴിക്കോട് -ഷൊര്‍ണൂര്‍ എക്‌സ്പ്രസ് ഫെബ്രുവരി 11, 18, 25 തീയതികളിലും 06470 നിലമ്പൂര്‍ -ഷൊര്‍ണൂര്‍ എക്‌സ്പ്രസ്, 06467 ഷൊര്‍ണൂര്‍ - നിലമ്പൂര്‍ എക്‌സ്പ്രസ് എന്നിവ ഫെബ്രുവരി 17, 18, 24, 25 തീയതികളിലും റദ്ദാക്കി.

വൈകി ഓടുന്ന ട്രെയിനുകള്‍

ഫെബ്രുവരി 10, 11, 17, 24, 25 തീയതികളില്‍ മംഗളൂരു സെന്‍ട്രലില്‍നിന്ന് ഉച്ചക്ക് 2.25ന് പുറപ്പെടേണ്ട 16348 നമ്പര്‍ മംഗളൂരു സെന്‍ട്രല്‍ -തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ് ഒരു മണിക്കൂര്‍ വൈകി 15.25ന് മംഗളൂരു സെന്‍ട്രലില്‍നിന്ന് പുറപ്പെടും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories