തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ രാജി കെപിസിസി നേതൃത്വം തള്ളി. സ്വന്തം പഞ്ചായത്തില്‍ പാര്‍ട്ടി ഭരണം നഷ്ടമായതിനെ തുടര്‍ന്നായിരുന്നു രാജി പ്രഖ്യാപനം.സ്വന്തം പഞ്ചായത്തിലെ പ്രസിഡന്റും രണ്ട് അംഗങ്ങളും പാര്‍ട്ടി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു പാലോട് രവിയുടെ രാജി.
കെപിസിസി പ്രസിഡന്റ് കെ.സുധാകരനും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനും രാജിക്കത്ത് അയച്ചുകൊടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പാലോട് രവി രാജി വയ്‌ക്കേണ്ടതില്ലെന്ന് കെപിസിസി നിലപാട് അറിയിച്ചത്. രാജി വൈകാരിക പ്രതികരണമാണെന്നും പാലോട് രവിയുടെ സേവനം കണക്കിലെടുത്താണ് രാജി തള്ളിയതെന്നും നേതൃത്വം വ്യക്തമാക്കി. കോണ്‍ഗ്രസ് മണ്ഡലം പുനസംഘടനയുമായി ബന്ധപ്പെട്ട് തുടങ്ങിയ പ്രാദേശിക പ്രശ്‌നങ്ങളും ജില്ലാ നേതൃത്വവുമായുള്ള തര്‍ക്കവുമാണ് പഞ്ചായത്ത് പ്രസിഡന്റും രണ്ട് അംഗങ്ങളും പാര്‍ട്ടി വിടാന്‍ കാരണം. മൂന്നുപേരും രാജിവച്ചതോടെ കോണ്‍ഗ്രിസനു ഭരണം നഷ്ടമായി.