ന്യൂഡൽഹി : വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസിന്റെ സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക പുറത്തിറക്കി. കെ സി വേണുഗോപാലാണ് പട്ടിക പ്രഖ്യാപിച്ചത്.കേരളത്തിൽ കോൺഗ്രസ് മത്സരിക്കുന്ന 16 സീറ്റുകളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എന്നിവർ മുതൽ അവസാന നിമിഷം ചിത്രത്തിലേക്കു വന്ന പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ വരെയുള്ളവർ പട്ടികയിൽ ഇടംപിടിച്ചു. രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽനിന്ന് ജനവിധി തേടും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
അഭ്യൂഹങ്ങൾ ശരിവച്ച്, അവസാന നിമിഷത്തെ തിരിമറിക്കൊടുവിൽ വടകരയിലെ സിറ്റിങ് എംപി കെ.മുരളീധരൻ തൃശൂരിൽ സ്ഥാനാർഥിയായി. മുരളീധരനു പകരം ഷാഫി പറമ്പിലാണ് വടകരയിൽ യുഡിഎഫ് സ്ഥാനാർഥി. കെ.സുധാകരൻ കണ്ണൂരിൽത്തന്നെ വീണ്ടും മത്സരിക്കും. തിരുവനന്തപുരത്ത് ശശി തരൂർ ഉൾപ്പെടെ മറ്റു മണ്ഡലങ്ങളിൽ സിറ്റിങ് എംപിമാർക്കു തന്നെ അവസരം നൽകി. ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് സഹോദരി പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതാണ് മുരളീധരനെ തൃശൂരിലേക്കു മാറ്റാൻ കാരണം. പത്മജയുടെ ബിജെപി പ്രവേശനത്തിലൂടെ സംഭവിക്കാൻ സാധ്യതയുള്ള പരുക്കുകൾക്ക് മുരളിയുടെ വരവ് മറുമരുന്നാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
മണ്ഡലങ്ങളും സ്ഥാനാർഥികളും