Share this Article
image
കേദാര്‍നാഥ് പുണ്യതീര്‍ത്ഥാടന യാത്രയ്ക്കായൊരുങ്ങി വിശ്വാസികള്‍; മെയ് 10ന് ക്ഷേത്രം തുറന്നുകൊടുക്കും
Devotees preparing for Kedarnath pilgrimage; The temple will be opened on May 10

കേദാര്‍നാഥ് പുണ്യതീര്‍ത്ഥാടന യാത്രയ്ക്കായൊരുങ്ങി വിശ്വാസികള്‍. ക്ഷേത്രം മെയ് 10ന് തീര്‍ത്ഥാടനത്തിനായി തുറന്നുകൊടുക്കും.വര്‍ഷത്തില്‍ ഒരിക്കലാണ് കേദാര്‍നാഥ് വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കാറുള്ളത്. മെയ് 6ന് പഞ്ച്മുഖി ഡോളി പുറപ്പെടുന്നതോടെയാണ് തീര്‍ത്ഥാടനത്തിന് തുടക്കമാകുക. മെയ് 9ന് വൈകുന്നേരം യാത്ര കേദാര്‍നാഥ് ധാമില്‍ എത്തും. 

ശൈത്യകാലത്തിനു മുന്നോടിയായി 2023 നവംബര്‍ 15നാണ് കേദാര്‍നാഥ് ക്ഷേത്രം അടച്ചത്. പിന്നീട് ഏപ്രില്‍, മെയ് മാസങ്ങളില്‍ ക്ഷേത്രം വീണ്ടും തുറക്കും. ശൈത്യകാലത്ത് ക്ഷേത്രം അടച്ചിട്ടിരിക്കുമ്പോള്‍ വിഗ്രഹം ഉഖിമഠിലേക്ക് മാറ്റുകയും ഏപ്രില്‍, മേയ് മാസങ്ങളില്‍ വീണ്ടും കേദാര്‍നാഥ് ധാമില്‍ സ്ഥാപിക്കുകയും ചെയ്യുന്നതാണ് രീതി.

ശൈത്യകാലത്ത് കനത്ത മഞ്ഞുവീഴ്ച കാരണം കേദാര്‍നാഥ് ധാമിലേക്കുള്ള എല്ലാ വഴികളും ആറുമാസത്തേക്ക് അടയ്ക്കും. എല്ലാ വര്‍ഷവും മഞ്ഞുകാലത്ത് ഭായ് ദൂജ് പ്രമാണിച്ച് ദീപാവലിക്ക് ശേഷം രണ്ട് ദിവസം കഴിഞ്ഞ് കേദാര്‍നാഥ് ധാം അടയ്ക്കും. പിന്നീട് ഏപ്രില്‍ അല്ലെങ്കില്‍ മെയ് മാസങ്ങളില്‍ ക്ഷേത്രം വീണ്ടും തുറക്കുന്നതാണ് രീതി.

കേദാര്‍നാഥ് ക്ഷേത്രം ഇന്ത്യയിലെ പതിനൊന്നാമത്തെ ജ്യോതിര്‍ലിംഗമാണ്. എല്ലാ വര്‍ഷവും ആയിരക്കണക്കിന് ഭക്തരും തീര്‍ഥടകരും ഇവിടേക്ക് ഒഴുകി എത്താറുണ്ട്. ഉത്തരാഖണ്ഡിലെ പ്രശസ്തമായ ചാര്‍ ധാം യാത്രയുടെ ഭാഗമാണ് ഈ തീര്‍ഥാടനം. യാത്രയ്ക്കിടെ ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി ഹിമാലയത്തില്‍ സ്ഥിതി ചെയ്യുന്ന പുണ്യ കേന്ദ്രങ്ങളും സന്ദര്‍ശിക്കാം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories