Share this Article
Union Budget
കർമ്മ ന്യൂസ് എം.ഡി വിമാനത്താവളത്തിൽ​ അറസ്റ്റിൽ
വെബ് ടീം
23 hours 19 Minutes Ago
1 min read
karma news

തിരുവനന്തപുരം: കർമ്മ ന്യൂസ് ഓൺലൈൻ എം.ഡി വിൻസ് മാത്യു അറസ്റ്റിൽ. ആസ്ട്രേലിയയിൽ നിന്ന് എത്തിയപ്പോഴാണ്  പൊലീസ് അറസ്റ്റ് ചെയ്തത്.വിൻസിനെതിരെ സൈബർ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. മൂന്ന് കേസുകളാണ് ചുമത്തിയിരുന്നത്.കളമശ്ശേരി സ്ഫോടനം ഉണ്ടായ സമയത്ത് സ്ഫോടനത്തെ പിന്തുണച്ച് വിൻസിന്റെ കർമ്മ ന്യൂസിൽ വാർത്ത കൊടുത്തിരുന്നു. ഇതിനെതിരെ പരാതി വന്നിരുന്നു. ഇതിൽ വിൻസിനെതിരെ സൈബർ പൊലീസ് കേസെടുത്തിരുന്നു. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ തട്ടിപ്പ് നടന്നു എന്നായിരുന്നു മറ്റൊരു വാർത്ത. ഇതിലും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് വിൻസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.ഓസ്ട്രേലിയയിൽ നിന്നും രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ എമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥർ തടഞ്ഞുവെക്കുകയായിരുന്നു. പിന്നീട് സൈബർ പൊലീസിന് കൈമാറുകയായിരുന്നു. കേസിൽ ചോദ്യം ചെയ്തതിന് ശേഷം വൈകുന്നേരം കോടതിയിൽ ഹാജരാക്കും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories