Share this Article
എം കെ രാഘവന്‍ ഇന്ന് തെരഞ്ഞെടുപ്പ് പര്യടനം പുനരാരംഭിക്കും
MK Raghavan will resume his election tour today

ഒരു ദിവസത്തെ ഇടവേളക്ക് ശേഷം കോഴിക്കോട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവൻ ഇന്ന് തെരഞ്ഞെടുപ്പ് പര്യടനം പുനരാരംഭിക്കും. ഇന്നലെ തൻറെ രാഷ്ട്രീയ ഗുരുവായ ഉമ്മൻചാണ്ടിയുടെ കബറിടം എം.കെ രാഘവൻ  സന്ദർശിച്ചു

യുഡിഎഫ് സ്ഥാനാര്‍ഥിയായുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് എംകെ രാഘവൻ പുതുപ്പള്ളിയില്‍ മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കബറിടം സന്ദര്‍ശിച്ചത്.   തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങും മുൻപ് തൻറെ രാഷ്ട്രീയ ഗുരുവിൻറെ ഖബറിടത്തിൽ അനുഗ്രഹം തേടി എത്തിയതായിരുന്നു എംകെ രാഘവന്‍.

പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു.  എംകെ രാഘവന്റെ ഇന്നത്തെ തെരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് രാവിലെ 9 മണിക്ക് തുടക്കമാവും.  ബാലുശേരി, എലത്തൂര്‍ നിയോജക മണ്ഡലങ്ങളില്‍ സന്ദര്‍ശനം നടത്തും. ഇരുമണ്ഡലങ്ങളിലേയും പ്രമുഖ വ്യക്തികളുമായി എംകെ രാഘവന്‍ കൂടികാഴ്ച്ച നടത്തും.

പ്രദേശത്തെ വിവിധ സ്ഥാപനങ്ങളും സന്ദര്‍ശിക്കും. തുടര്‍ന്ന് രാത്രി 9 മണിക്ക്  യുഡിഎഫ് കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ സിഎഎ വിജ്ഞാപനത്തിനെതിരെ നടക്കുന്ന നൈറ്റ് മാര്‍ച്ച് വടകര യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനൊപ്പം ചേര്‍ന്ന് നയിക്കും. നൈറ്റ് മാര്‍ച്ച് ഡോ. എംകെ മുനീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories