Share this Article
ഫോൺ ചെയ്യാൻ സ്കൂട്ടർ നിർത്തിയപ്പോൾ തെരുവുനായ കടിച്ചു, കുത്തിവെപ്പെടുത്തിട്ടും 21കാരി പേവിഷ ബാധയേറ്റ് മരിച്ചു
വെബ് ടീം
posted on 13-03-2024
1 min read
woman-dies-of-rabies-3-days-after-completing-vaccine-course.

മുംബൈ: തെരുവുനായ  കടിച്ച യുവതി പ്രതിരോധ കുത്തിവെപ്പെടുത്തിട്ടും പേവിഷ ബാധയേറ്റ് മരിച്ചു. പ്രതിരോധ കുത്തിവെപ്പെടുത്ത് മൂന്ന് ദിവസത്തിന് ശേഷമാണ് യുവതി മരിച്ചത്. മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് സംഭവം. 21 കാരിയായ സൃഷ്ടി ഷിൻഡെയാണ് മരിച്ചത്. ഫെബ്രുവരി മൂന്നിനാണ് സൃഷ്ടി ഷിൻഡെയെ തെരുവുനായ  കടിച്ചത്. ഇരുചക്ര വാഹനത്തിൽ പോകവെ ഫോൺ കോൾ വന്നപ്പോൾ വാഹനം നിർത്തിയപ്പോഴാണ് നായ കടിച്ചത്. കടിയേറ്റതിന് ശേഷം ഷിൻഡെ ആൻ്റി റാബിസ് വാക്‌സിൻ്റെ അഞ്ച് ഡോസുകളും സ്വീകരിച്ചു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ പനി പിടിപെടുകയും ഇരുകാലുകളും കുഴയുകയും ചെയ്തു. തുടർന്ന് സൃഷ്ടി ഷിൻഡെയെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നില വഷളായതിനെ തുടർന്ന് വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ പേവിഷ ബാധിച്ചതായി കണ്ടെത്തി. തുടർചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories