Share this Article
ഉച്ചഭക്ഷണത്തിന് വീട്ടിലെത്തിയപ്പോൾ ആൺ സുഹൃത്തിനൊപ്പം മകൾ; കഴുത്തു ‍ഞെരിച്ചു കൊലപ്പെടുത്തി 'അമ്മ
വെബ് ടീം
posted on 20-03-2024
1 min read
Woman Finds Daughter With Her Boyfriend At Home, Kills Her

ഹൈദരാബാദ്: ജോലി സ്ഥലത്ത് നിന്ന് ഉച്ച ഭക്ഷണത്തിന് വീട്ടിൽ എത്തിയപ്പോൾ ആൺ സുഹൃത്തിനൊപ്പം മകളെ  കണ്ട  അമ്മ കഴുത്തു ‍ഞെരിച്ചു കൊന്നു. ഇബ്രാഹിംപട്ടണം സ്വദേശിയായ ജൻഗമ്മയാണ് 19കാരിയായ മകൾ ഭാർഗവിയെ ബുധനാഴ്ച കൊലപ്പെടുത്തിയത്. ഈ സമയം മറ്റാരും വീട്ടിൽ ഉണ്ടായിരുന്നില്ല.ഭാർഗവിക്ക് വിവാഹാലോചനകൾ നടത്തുന്നതിനിടെയാണ് സംഭവം. പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

ഉച്ചയോടെ ഭക്ഷണം കഴിക്കാനായി ജോലി സ്ഥലത്തുനിന്ന് വീട്ടിലെത്തിയ ജൻഗമ്മ മകളെ ആൺസുഹൃത്തിനൊപ്പം കാണുകയായിരുന്നു. പിന്നാലെ ഇയാളെ വീടിനു പുറത്താക്കിയ ജൻഗമ്മ സാരി ഉപയോഗിച്ച് മകളുടെ കഴുത്തിൽ കുരുക്കിടുകയും കൊലപ്പെടുത്തുകയും ചെയ്തു. ഭാർഗവിയുടെ ഇളയ സഹോദരൻ സംഭവങ്ങളുടെ ദൃക്സാക്ഷിയാണെന്ന് പൊലീസ് പറഞ്ഞു. 

ഭാർഗവിക്കു നേരെ അമ്മ അക്രമം നടത്തുന്നത് ജനാലവഴി കണ്ട സഹോദരൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories