Share this Article
പെണ്‍കുഞ്ഞിനെ ദത്തെടുത്തെന്ന് പറഞ്ഞ് റീല്‍; പിന്നാലെ ബിഗ് ബോസ് മത്സരാര്‍ത്ഥി അറസ്റ്റില്‍
വെബ് ടീം
posted on 23-03-2024
1 min read
-big-boss-contestant-sonu-srinivas-gowda-was-arrested

കന്നഡ ബിഗ് ബോസ് മത്സരാര്‍ത്ഥിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ സോനു ശ്രീനിവാസ് ഗൗഡ അറസ്റ്റില്‍. ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാതെ പെണ്‍കുഞ്ഞിനെ ദത്തെടുത്തു എന്നാരോപിച്ചാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. ശിശു ക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥനാണ് ബിഗ് ബോസ് താരത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

കര്‍ണാടകയിലെ റൈച്ചൂരില്‍ നിന്ന് എട്ട് വയസുകാരിയെ ദത്തെടുത്തു എന്ന് പറഞ്ഞുകൊണ്ട് സോനു ഇന്‍സ്റ്റഗ്രാമില്‍ റീല്‍ പങ്കുവച്ചിരുന്നു. വിഡിയോ വലിയ രീതിയില്‍ ചര്‍ച്ചയായതിനു പിന്നാലെയാണ് അറസ്റ്റ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

സഹതാപവും സെലിബ്രിറ്റി പദവിയും നേടാനുള്ള തന്ത്രമായാണ് കുഞ്ഞിനെ ദത്തെടുത്തത് എന്നാണ് ചെല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസില്‍ നിന്നുള്ള പരാതിയില്‍ ആരോപിക്കുന്നത്. തുടര്‍ന്നാണ് ബ്യാദരഹള്ളി പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. 15 ദിവസം മുന്‍പാണ് താരം പെണ്‍കുട്ടിയെ ദത്തെടുത്ത് വീട്ടിലേക്ക് കൊണ്ടുവന്നത്. ദത്തെടുത്തതിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസ് ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories