പുനെ: ദ് ഗട്ട്‌ലെസ് ഫുഡി’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പ്രശസ്തയായ ഫുഡ് ബ്ലോഗർ നടാഷ ദിദീ (50) അന്തരിച്ചു. ഞായറാഴ്ച മഹാരാഷ്ട്രയിലെ പുനെയിലായിരുന്നു അന്ത്യം. നടാഷയുടെ ഇൻസ്റ്റഗ്രാം പേജിനു നിരവധി ഫോളോവേഴ്സുണ്ടായിരുന്നു. പേജിൽ പങ്കുവയ്ക്കുന്ന പാചകക്കുറിപ്പുകൾക്കും വിഡിയോകൾക്കും ആരാധകർ ഏറെയായിരുന്നു.
നടാഷയുടെ മരണകാരണം അറിവായിട്ടില്ല. എന്നാൽ പല അഭിമുഖങ്ങളിലും തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നു നടാഷ വെളിപ്പെടുത്തിയിരുന്നു. വയറ്റിൽ മുഴകൾ രൂപപ്പെട്ടതിനെ തുടർന്നു ശസ്ത്രക്രിയയിലൂടെ ആമാശയം മുഴുവൻ നീക്കം ചെയ്തിരുന്നു. ഇതിനുശേഷം വളരെക്കുറച്ചു ഭക്ഷണമാണു നടാഷ കഴിച്ചിരുന്നത്. ഭക്ഷണം കഴിച്ചതിനുശേഷം തലകറക്കവും ക്ഷീണവും ഉണ്ടാകാറുണ്ടെന്നും അവർ പറഞ്ഞു.
ഷെഫായിരുന്ന നടാഷയുടെ മരണവിവരം ഭർത്താവാണു സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. "വളരെ വേദനയോടും ദുഃഖത്തോടും കൂടി ആണ് എന്റെ ഭാര്യ നടാഷ ദിദീയുടെ വേർപാട് അറിയിക്കാൻ ഞാൻ നിർബന്ധിതനാകുന്നത്’’– അദ്ദേഹം എഴുതി.
‘ദ് ഗട്ട്‌ലെസ് ഫുഡി’എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് സജീവമായി നിലനിർത്തുമെന്ന് ഭർത്താവ് അറിയിച്ചു. ‘