Share this Article
image
ഇന്ത്യന്‍ ജനസംഖ്യ 144 കോടി, ചൈനയെ മറികടന്നു; 26 ശതമാനവും 24 വയസ്സില്‍ താഴെ
വെബ് ടീം
posted on 17-04-2024
1 min read
indias-population-estimated-at-144-crore

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനസംഖ്യ 144 കോടിയില്‍ എത്തിയതായി യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് (UNFPA) റിപ്പോര്‍ട്ട്. ഇതില്‍ ഇരുപത്തിനാലു ശതമാനവും 14 വയസ്സില്‍ താഴെയുള്ളവരാണെന്ന് യുഎന്‍എഫ്പിഎ പറയുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. 144.17 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. ചൈനയില്‍ 142.5 കോടി ജനങ്ങളാണുള്ളത്. 77 വര്‍ഷം കൊണ്ട് ഇന്ത്യന്‍ ജനസംഖ്യ ഇരട്ടിയാവുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍ 2011ല്‍ നടത്തിയ സെന്‍സസ് പ്രകാരം 121 കോടിയായിരുന്നു ജനസംഖ്യ.ഇന്ത്യന്‍ ജനസംഖ്യയില്‍ 17 ശതമാനം പത്തു മുതല്‍ 19 വയസ്സു വരെ പ്രായമുള്ളവരാണെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് പറയുന്നത്. പത്തു മുതല്‍ 24 വരെ വയസ്സു പ്രായമുള്ളവര്‍ 26 ശതമാനം. 15 മുതല്‍ 64 വരെ പ്രായമുള്ളവര്‍ 68 ശതമാനമാണ്. 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ ഏഴു ശതമാനം.

ഇന്ത്യന്‍ പുരുഷന്മാരുടെ ആയുര്‍ ദൈര്‍ഘ്യം 71 വയസ്സാണ്. സ്ത്രീകളുടേത് 74ഉം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories