തിരുവനന്തപുരം: കഴിഞ്ഞവർഷം കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മാധ്യമ പുരസ്കാരം കേരളവിഷൻ ന്യൂസിന്. ദൃശ്യ മാധ്യമവിഭാഗത്തിലെ മികച്ച ക്യാമറാപേഴ്‌സണുള്ള പുരസ്കാരത്തിന് കേരളവിഷൻ ന്യൂസ് ക്യാമറാമാൻ സനോജ് പയ്യന്നൂർ അർഹനായി.
സ്കൂൾ കലോത്സവ റിപ്പോർട്ടിങ്ങിനാണ് പുരസ്‌കാരം.'കഥാരചന മത്സരത്തിലെ സർഗവ്യഥകൾ' ചിത്രീകരിച്ച റിപ്പോർട്ടിനാണ് പുരസ്‌കാരം.
മുതിർന്ന മാധ്യമപ്രവർത്തകൻ ജേക്കബ് ജോർജ്ജ്,ദൂരദർശൻ മുൻ അസിസ്റ്റന്റ് ഡയറക്ടർ.പി.കെ.വേണുഗോപാൽ , മുതിർന്ന മാധ്യമ പ്രവർത്തകൻ രാജീവ് ശങ്കരൻ, ശ്രീ.കാരയ്ക്കാമണ്ടപം വിജയകുമാർ എന്നിവർ ഉൾപ്പെട്ട ജൂറി ആണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
അവാർഡ് ജേതാക്കൾക്ക് ശില്പവും പാരിതോഷികവും (വ്യക്തികൾക്ക് ഇരുപതിനായിരം രൂപയും സ്ഥാപനങ്ങൾക്ക് ഇരുപത്തി അയ്യായിരം രൂപയും) സമ്മാനത്തുക ആയി നൽകും.