നിലമ്പൂർ: പാർസൽ വാങ്ങിയ ബിരിയാണിയിൽ ചത്ത പാറ്റയെ കണ്ടെത്തി.നിലമ്പൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ നിലമ്പൂർ യൂണിയൻ ഹോട്ടലിൽ നിന്നും വരുത്തിയ ബിരിയാണി പാർസലിലാണ് ചത്ത പാറ്റയെ കണ്ടത്. ഇയാൾ നിലമ്പൂർ ഭക്ഷ്യ സുരക്ഷാ ഓഫീസറെ വിവരം അറിയിച്ചതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം ഓഫീസർ ജൂലിയുടെ നേതൃത്വത്തിൽ ഹോട്ടലിൽ പരിശോധന നടത്തി. ഹോട്ടൽ ഉടമക്ക് നോട്ടീസും നൽകി.
ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസർക്ക് റിപ്പോർട്ട് നൽകുമെന്നും നിലമ്പൂർ ഭക്ഷ്യ സുരക്ഷാ ഓഫീസർ പറഞ്ഞു. നഗരസഭ ആരോഗ്യ വിഭാഗവും ഹോട്ടലിൽ പരിശോധന നടത്തി. ഭക്ഷ്യ സുരക്ഷ വകുപ്പ് ഹോട്ടലിൽ പരിശോധന നടത്തിയ ശേഷം നിലമ്പൂർ പോലീസ് സ്റ്റേഷനിൽ എത്തി ബിരിയാണി പരിശോധിക്കുകയും ചെയ്തു.