Share this Article
പൊതുമരാമത്തു വകുപ്പിൽ കൂട്ട സസ്പെൻഷൻ; ക്ഷേമപെൻഷൻ അനർഹമായി കൈപ്പറ്റിയ 31 പേരെ സസ്പെൻഡ് ചെയ്തു
വെബ് ടീം
posted on 04-01-2025
1 min read
PENSION FRUD

തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പിൽ പൊതുമരാമത്തു വകുപ്പിൽ കൂട്ട സസ്പെൻഷൻ. 31 പേരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങി. മന്ത്രി മുഹമ്മദ്‌ റിയാസിന്റെ നിർദേശ പ്രകാരമാണ് നടപടി. അനധികൃതമായി ഇവർ പെൻഷൻ പറ്റിയതായി  അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ നടപടിക്ക് ഒരുങ്ങിയത്. അനർഹമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം ഉദ്യോഗസ്ഥർ തിരിച്ചടയ്ക്കണം.പിഡബ്ല്യൂഡി ചീഫ് എഞ്ചിനിയർ ആണ് സസ്പെൻഷൻ ഉത്തരവ് ഇറക്കിയത്. 

സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥൻ അടക്കം 1458 സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ധന വകുപ്പ്‌ നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ്‌ ഗുരുതര തട്ടിപ്പ്‌ കണ്ടെത്തിയത്‌. അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാനാണ് ധനവകുപ്പിൻറെ നിർദേശം.

ഗസറ്റഡ്‌ ഉദ്യോഗസ്ഥർ അടക്കമാണ്‌ പെൻഷൻ കൈപ്പറ്റുന്നത്‌. കോളേജ്‌ അസിസ്‌റ്റൻറ് പ്രൊഫസർമാർ, ഹയർ സെക്കണ്ടറിയിലെ അടക്കം അധ്യാപകരും ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലുണ്ടായിരുന്നു. ആരോഗ്യ വകുപ്പിലാണ്‌ ഏറ്റവും കൂടുതൽ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നവർ ഉള്ളത്‌. 373 പേർ. പൊതുവിദ്യാഭ്യാസ വകുപ്പാണ്‌ രണ്ടാം സ്ഥാനത്ത്‌. 224 പേരും. തട്ടിപ്പിൽ മാസാമാസം 23 ലക്ഷത്തിലേറെ രൂപയാണ് സർക്കാർ ഖജനാവിൽ നിന്നും തട്ടിപ്പുകാർ കൈക്കലാക്കിയത്. ഒരു വർഷമാകുമ്പോൾ ഇത് രണ്ടേകാൽ കോടി രൂപയാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories