Share this Article
Union Budget
വാളയാർ പീഡനക്കേസിൽ വഴിത്തിരിവ്; മാതാപിതാക്കൾ പ്രതികൾ; സിബിഐ കുറ്റപത്രം
വെബ് ടീം
posted on 09-01-2025
1 min read
walayar case

കൊച്ചി: വാളയാർ പീഡനക്കേസിൽ വഴിത്തിരിവ്. വാളയാർ പീഡനക്കേസിൽ മാതാപിതാക്കളെ പ്രതി ചേർത്ത് സിബിഐ കുറ്റപത്രം. പീഡനവിവരം മറച്ച് വെച്ചു എന്നതാണ് കുറ്റം. ബലാത്സം​ഗ പ്രേരണക്കുറ്റവും ചുമത്തിയിട്ടുണ്ട്.


സിബിഐ തിരുവനന്തപുരം ക്രൈം യൂണിറ്റാണ് പ്രതി ചേർത്തത്. അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ആറ് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്.വാളയാറിലെ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാണെന്നായിരുന്നു സി.ബി.ഐ.യുടെയും കണ്ടെത്തല്‍. കേസില്‍ നേരത്തെ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിക്കുകയുംചെയ്തിരുന്നു. എന്നാല്‍, കോടതി നിര്‍ദേശപ്രകാരം തുടരന്വേഷണം നടത്തി. ഈ അന്വേഷണത്തിനൊടുവിലാണ് കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

കേരളാ-തമിഴ്‌നാട് അതിർത്തിയായ വാളയാറിൽ 2017 ജനുവരി 13 നാണ് പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ വാളയാറിലെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശേഷം മാർച്ച് നാലിന് ഒമ്പത് വയസ്സുള്ള ഇളയ സഹോദരിയേയും സമാന സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  രണ്ടു പേരും ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories