Share this Article
ക്ഷേമ പെൻഷൻ രണ്ട് ഗഡു കൂടി അനുവദിച്ചു; 24ന് വയോജനങ്ങളുടെ കൈയ്യിലെത്തുമെന്ന് ധനമന്ത്രി
വെബ് ടീം
3 hours 9 Minutes Ago
1 min read
PENSION

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ രണ്ട് ഗഡു കൂടി അനുവദിച്ചെന്നും 1,604 കോടി രൂപ ഇതിനായി അനുവദിച്ചതായും ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ. ഈ മാസം 24ന് വെള്ളിയാഴ്ച മുതൽ വിതരണം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

ഇതോടെ കേരളത്തിൽ 60 പിന്നിട്ട 62 ലക്ഷത്തോളം വയോധികർക്ക് 3200 രൂപ വീതം ലഭിക്കും. ഇപ്പോൾ അനുവദിച്ചിരിക്കുന്നതിൽ ഒരു ഗഡു കുടിശിക തുകയാണെന്നും മന്ത്രി വ്യക്തമാക്കി.

2024 മാർച്ച് മുതൽ പ്രതിമാസ പെൻഷൻ വിതരണം സർക്കാർ വീണ്ടും ഉറപ്പാക്കിയിരുന്നു. ജൂണിൽ ക്ഷേമ പെൻഷൻ വിതരണത്തിനായി 900 കോടി രൂപ അനുവദിച്ചിരുന്നു. നേരത്തെ ഓണത്തിൻ്റെ ഭാഗമായി മൂന്ന് ഗഡു വിതരണം ചെയ്തിരുന്നു. 32,100 കോടിയോളം രൂപയാണ് അന്ന് ക്ഷേമ പെൻഷനായി വിതരണം ചെയ്തത്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ക്ഷേമ പെൻഷൻ വിതരണം ഉറപ്പാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് എൽഡിഎഫ് സർക്കാർ നിലപാട് വ്യക്തമാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories