തേഞ്ഞിപ്പലം: ചേലേമ്പ്ര പൈങ്ങോട്ടൂർമാട് ദേശീയപാതയിൽ ടാങ്കർ ലോറി തട്ടി സ്കൂട്ടറിൽനിന്നു തെറിച്ചുവീണ് 10വയസുകാരൻ മരിച്ചു. കോഴിക്കോട് മലാപറമ്പിലെ ജല അതോറിറ്റി ചീഫ് എൻജിനീയറുടെ ഓഫിസിലെ ജൂനിയർ സൂപ്രണ്ട് രാമനാട്ടുകര പെരുമുഖം റോഡിൽ പറയൻകുഴി മനേഷ് കുമാറിന്റെയും മഹിജയുടെയും മകൻ ആയുഷ് (10) ആണു മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മനേഷ് കുമാറിനെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ലോറിയും സ്കൂട്ടറും എൻഎച്ച് സർവീസ് റോഡ് വഴി രാമനാട്ടുകര ഭാഗത്തേക്ക് പോകുന്നതിനിടെ രാത്രി 7.30ന് ആണ് അപകടം. ആയുഷ് യൂണിവേഴ്സിറ്റി ക്യാംപസിൽനിന്ന് ബാഡ്‌മിന്റൺ പരിശീലനം കഴിഞ്ഞ് അച്ഛനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തൽക്ഷണം മരിച്ചു. സഹോദരി: അഭിനന്ദ