എമ്പുരാൻ വിവാദത്തിൽ പ്രതികരണവുമായി ആസിഫ് അലി. സോഷ്യല്‍ മീഡിയക്ക് ഞാനെന്നോ നിങ്ങളെന്നോ ഇല്ല. നേരിട്ട് അഭിപ്രായം പറയാന്‍ കഴിയാത്തവര്‍ ഒളിച്ചിരുന്ന് കല്ലെറിയുന്നതാണ് കാണുന്നതെന്നും താന്‍ ന്യായത്തിനൊപ്പമെന്നും നില്‍ക്കുന്നുവെന്നും ആസിഫ് വ്യക്തമാക്കി.‘സോഷ്യല്‍ മീഡിയയുടെ അതിപ്രസരമെന്ന് പറയില്ലേ, വീട്ടുകാരുടെയോ കൂട്ടുകാരുടെയോ കൂടെയിരുന്ന് വരും വരായ്കകളെ കുറിച്ച് ആലോചിക്കാതെ എഴുതി വിടുന്ന കുറച്ച് വാക്കുകളും കമന്റുകളും വലിയ പ്രശ്‌നങ്ങളിലേക്ക് പോകും. അതൊക്കെ നമ്മള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതാണ്.
സിനിമയെ സിനിമയായി തന്നെ കാണുക. അതാണ് നമ്മള്‍ ഇപ്പോഴും ആഗ്രഹിക്കുന്നതെന്നും ആസിഫ് അലി പറഞ്ഞു.സിനിമ എന്റര്‍ടൈന്‍മെന്റിന് വേണ്ടിയുള്ളതാണ്. ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ ഇതിന് ബന്ധമില്ലെന്ന് സിനിമ തുടങ്ങുന്നതിന് മുമ്പ് എഴുതികാണിക്കുന്നതാണ്. അതിനെ അങ്ങനെതന്നെ കാണുക. അല്ലാത്തവരും ഉണ്ടായിരിക്കാം, എന്റെ അഭിപ്രായം ആ രണ്ടര- മൂന്ന് മണിക്കൂര്‍ എന്റര്‍ടൈന്‍മെന്റ് ആയി കാണുക. സിനിമയുടെ ഇന്‍ഫ്‌ളൂവൻസ് എത്രമാത്രം വേണമെന്ന് തീരുമാനിക്കാന്‍ കഴിയുന്നത് നമുക്കാണ്. അത് നമ്മുടെ കയ്യിലായിരിക്കണം'- ആസിഫ് അലി കൂട്ടിച്ചേർത്തു.