Share this Article
Union Budget
കര്‍ണാടക മുന്‍ ഡിജിപി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; ഭാര്യ കസ്റ്റഡിയില്‍
വെബ് ടീം
4 hours 8 Minutes Ago
1 min read
karnataka dgp

ബെംഗളൂരു: കര്‍ണാടകയുടെ മുന്‍ പോലീസ് മേധാവി ഓം പ്രകാശിനെ മരിച്ച നിലയില്‍ കണ്ടെത്തി.(68) എച്ച്എസ്ആര്‍ ലേഔട്ടിലെ മൂന്നുനില വസതിയുടെ താഴത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഓം പ്രകാശിനെ മരിച്ചനിലയില്‍ കണ്ടതായി ഭാര്യ പല്ലവിയാണ് പോലീസിനെ അറിയിച്ചത്. പല്ലവിയേയും മകളേയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.മരണത്തില്‍ ദുരൂഹതയുള്ളതായി പോലീസ് സംശയം പ്രകടിപ്പിച്ചു. ഓം പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയ മുറിയിലെ തറയിലാകെ രക്തമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.1981 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനായ ഓം പ്രകാശ് 2015 മാര്‍ച്ച് മുതല്‍ 2017 ജനുവരി വരെയാണ് അദ്ദേഹം ഡിജിപിയായി സേവനമനുഷ്ഠിച്ചത്. ബിഹാര്‍ സ്വദേശിയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories