ഗായകൻ ജി.വേണുഗോപാൽ മരിച്ചെന്ന വ്യാജവാർത്തയിൽ രസകരമായി പ്രതികരിച്ച് ഗായകൻ. ഉടനെ ഒന്നും മരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കുടുംബത്തോടൊപ്പമുള്ള കാശ്മീർ യാത്രക്കിടയിലാണ് താൻ രണ്ടാമതും മരിച്ചെന്ന വാർത്ത സുഹൃത്തുക്കൾ പറഞ്ഞ് അറിയുന്നതെന്നും വേണുഗോപാൽ. ‘ മരണം കീഴടക്കി, കണ്ണീരായി ജി വേണുഗോപാൽ’ എന്ന തലക്കെട്ടോടെ പ്രചരിച്ച വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചാണ് ഫേസ്ബുക്കിൽ ഗായകൻ കുറിപ്പിട്ടിരിക്കുന്നത്. മല്ലു റോക്ക്സ് 123 എന്ന ഹാന്റിൽ വഴിയാണ് വാർത്ത പ്രചരിച്ചത്.