ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴി വിശദമായി പരിശോധിച് പോലീസ്. സിനിമ മേഖലയിൽ ലഹരി ഉപയോഗിക്കുന്നത് ഞാൻ മാത്രമല്ല സാർ എന്നാണ് പോലീസിന് ഷൈൻ മൊഴി നൽകിയത്. ഷൈനിനെതിരെ കേസെടുത്തിനു പിന്നാലെ സിനിമ മേഖലയിലെ ലഹരി പരിശോധന ശക്തമാക്കാൻ പോലീസും തയ്യാറായി. വിവാദത്തിന് പിന്നാലെ നാളെ രണ്ട് യോഗങ്ങൾ നടക്കും, സൂത്രവാക്യം സിനിമയുടെ ഐസി അംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന യോഗവും, ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ സിനിമ മേഖലയിൽ ഷൈൻ ടോമിന് വിലക്കുകൾ ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരും. നാളെ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ഷൈനിനെ വീണ്ടും ചോദ്യം ചെയ്യും.