ഈസ്റ്റർ ദിനത്തിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനാണ് പ്രഖ്യാപനം നടത്തിയത്. റഷ്യയുടെ മാതൃക ഉക്രെയ്ൻ പിന്തുടരുമെന്നാണ് പ്രതീക്ഷ. ഉക്രെയ്‌നിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായാൽ തിരിച്ചടിക്കുമെന്നും പുടിൻ പറഞ്ഞു. മാനുഷിക ആവശ്യങ്ങൾക്കാണ് വെടിനിർത്തുന്നത്. റഷ്യൻ സംയുക്ത സേനയുടെ സ്ഥിതി നിരീക്ഷിക്കുമെന്നും പ്രതിരോധമന്ത്രാലയം ടെലഗ്രാം സന്ദേശത്തിൽ പറഞ്ഞു.