രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം ഇന്ന് വയനാട്ടില്‍. മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗവും ഇന്ന് നടക്കും. ജില്ലയിലെ വിവിധ മേഖലയില്‍ നിന്നുള്ള ക്ഷണിതാക്കളായ 500 വ്യക്തികളെ മുഖ്യമന്ത്രി നേരില്‍ കണ്ട് സംവദിക്കും. ആഘോഷത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്കും ഇന്ന് തുടക്കമാകും. മന്ത്രി ഒ.ആർ.കേളു എക്സിബിഷൻ സ്റ്റാളിന്റെ ഉദ്ഘാടനം നിർവഹിക്കും. വെകുന്നേരം സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന പൊതു സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.