Share this Article
Union Budget
ഗുരുവായൂർ ക്ഷേത്ര ദർശനത്തിൻ്റെ റീൽസ് ഫേസ് ബുക്കിലൂടെ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ
Rajeev Chandrasekhar Posts Facebook Reels from Guruvayur Temple Visit

ഗുരുവായൂർ ക്ഷേത്ര ദർശനത്തിൻ്റെ റീൽസ് ഫേസ് ബുക്കിലൂടെ പങ്കുവെച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയ രാജീവ് ചന്ദ്രശേഖർ ദർശനത്തിന്റെ ദൃശ്യങ്ങളാണ് റീൽസായി പങ്കുവെച്ചത്. വിഷു ദിവസം മാധ്യമങ്ങൾക്കു ഉൾപ്പെടെ ദൃശ്യങ്ങൾ പകർത്താൻ നിയന്ത്രണം ഏർപ്പെടുത്തിയ മേഖലയിലാണ് റീൽസ് ചിത്രീകരിച്ചത്.നേരത്തെ ഇതേ സ്ഥലത്ത് റീൽസ് ചിത്രീകരിച്ച ജസ്ന സലീമിനെതിരെ കലാപശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു. അതേസമയം വീഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നും, പരിശോധിക്കട്ടെ എന്നും ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories